റിസര്‍ച് ആന്റ് ഡെവലപ്മെന്റ് സെല്‍, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് കോഴിക്കോടും ലോര്‍ ആന്റ് എഡ് റിസര്‍ച് അസോസിയേറ്റ്സ് കോട്ടയവും സംയുക്തമായി കേരളത്തിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കായി 12 ദിന സംസ്ഥാനതല ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിക്കുന്നു. താല്പര്യമുള്ള അധ്യാപകര്‍ക്കും പങ്കെടുക്കാം. പരമ്പരാഗത ബിരുദ വിഷയങ്ങളിലെ ഗവേഷണ രീതികള്‍, അക്കാദമിക രചനാ ശൈലികള്‍, എന്നീ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ കൂടാതെ ബിരുദ, ബിരുദാനന്തര തലത്തിലെ ഡിസര്ട്ടേഷന്/ പ്രോജക്ട് മികവുറ്റതാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്നു. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങളെക്കുറിച്ചും, ദേശീയ പ്രാധാന്യമുള്ള ഇന്സ്റ്റിറ്റൂട്ടുകള് (IIT, IISc, IISER, NIT etc.), കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശില്പശാലയിലൂടെ നല്കുന്നു. കൂടാതെ ഇവിടങ്ങളില്‍നിന്നുള്ള ഗവേഷകരുമായി സംവദിക്കാനുള്ള അവസരവും ലഭ്യമായിരിക്കും.
ഫെബ്രുവരി 04, 2022, വൈകിട്ട് 05:00 ന് തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും, ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് ഡയറക്ടറുമായ ശ്രീ. കെ. ജയകുമാര്‍ ഐ.എ.എസ് (റിട്ട.) ശില്പശാല ഉദ്ഘാടനം ചെയ്യും. ബ്രിട്ടനിലെ സസക്സ് സര്‍വകലാശാലയില്‍ റിസര്‍ച് അസോസിയേറ്റ് ആയ ഡോ. ജോണ്സണ് ജമെന്റ് മുഖ്യപ്രഭാഷണം നടത്തും.
കേരളത്തില്‍നിന്നുള്ള പ്രഗത്ഭരായ അധ്യാപകരും ഗവേഷകരും ക്ലാസുകള്‍ നയിക്കും. ക്ലാസ്സുകളുടെ റെക്കോർഡിംഗ് ലഭ്യമാക്കുന്നതാണ്. ഫെബ്രുവരി 07, 2022, വൈകിട്ട് 04:00മണി വരെ രജിസ്റ്റര്‍ ചെയ്യാം. ക്ലാസുകള്‍ അന്നേദിവസം 07:00 PMന് ആരംഭിക്കും.
ശില്പശാലയിലെ വിഷയങ്ങള്‍
- ഗവേഷണത്തിന്റെ അടിസ്ഥാന തത്വങ്ങൾ, ഗവേഷണ ധാർമ്മികത, ഗവേഷണ രചനയുടെ വിവിധ രൂപങ്ങൾ
- ഗവേഷണ രീതി: വിവിധ ശൈലികള്‍
- വിവര സ്രോതസ്സുകളുടെ തരങ്ങൾ/ ഉറവിടങ്ങൾ; വിവരശേഖരണത്തിലെ നൂതന മാര്‍ഗ്ഗങ്ങള്‍
- പുസ്തകങ്ങളും ജേര്‍ണലുകളും; ബൗദ്ധിക സ്വത്തവകാശം; ആശയ മോഷണവും വിവര സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള രചനയും.
- വിവര സ്രോതസ്സുകളുടെ പട്ടിക തയ്യാറാക്കല്‍, സോഫ്റ്റ്വെയറുകള്
- അക്കാദമിക എഴുത്തില്‍ സാധാരണമായ പിശകുകളും പരിഹാരങ്ങളും
- ശാസ്ത്ര, മാനവിക വിഷയങ്ങളിലെ ഗവേഷണവും രചനാരീതികളും.
വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://loreanded.com/blog/f/introduction-to-research-preparation-of-dissertation
രജിസ്ട്രേഷന് ഫീസ്: ₹100
ഈ പെയ്മെന്റ് ഗേറ്റ് വേയിലൂടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം: https://rzp.io/l/RschUGPG
അല്ലെങ്കില്‍ +917559945401 എന്ന നമ്പറിലേക്ക് Google Pay (UPI ID: 7559945401@okbizaxis) ചെയ്യാവുന്നതാണ്. ശേഷം ഈ ഗൂഗിള്‍ ഫോം പൂരിപ്പിക്കുക. (റേസര്‍പേ രജിസ്ട്രേഷന് നടത്തിയവര്‍ ഗൂഗിള്‍ ഫോം പൂരിപ്പിക്കേണ്ടതില്ല.) ഫോമില്‍ പെയ്മെന്റ് സ്ക്രീന്‍ഷോട്ട് അറ്റാച്ച് ചെയ്ത് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം: https://docs.google.com/forms/d/e/1FAIpQLScuU3HRTDsoQtdSMBi-v0JNkYWpOJ3nK3xI5yN0cCcvuKO9RA/viewform
കോര്‍ഡിനേറ്റേഴ്സ്:
ഡോ. പ്രിയദര്‍ശിനി പി., അസിസ്റ്റന്റ് പ്രൊഫസര്‍ & ഹെഡ്, ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, കോഴിക്കോട്.
ഡോ. സംഗീത കൈമള്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സുവോളജി ഡിപ്പാര്‍ട്ട്മെന്റ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, കോഴിക്കോട്.
ജിന്റോ മൈക്കിള്‍, ഡയറക്ടര്‍, ലോര്‍ ആന്റ് എഡ് റിസര്‍ച് അസോസിയേറ്റ്സ്, കോട്ടയം.
0 comments